Follow KVARTHA on Google news Follow Us!
ad

Seized | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

Mobile phone seized from Kannur Central Jail #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
കണ്ണൂര്‍: (www.kvartha.com) സെന്‍ട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ തടവുകാരില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി. അഞ്ചാം ബ്ലോകിലെ വിജയശങ്കര്‍, ജസീര്‍ അലി മുഹമ്മദ് ഫാസില്‍ എന്നിവരില്‍ നിന്നാണ് മൊബൈല്‍ പിടികൂടിയത്. ചൊവ്വാഴ്ച സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഡോ. വിജയന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഫോണ്‍ പിടികൂടിയത്. 

സംഭവത്തെ തുടര്‍ന്ന് മൂന്ന് തടവുകാരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തുടര്‍ചയായ ദിവസങ്ങളില്‍ മൊബൈല്‍ ഫോണ്‍ പിടികൂടിയിരുന്നു.

Kannur, News, Kerala, Seized, Police, Mobile Phone, Complaint, Case, Central Jail, Mobile phone seized from Kannur Central Jail.

Keywords: Kannur, News, Kerala, Seized, Police, Mobile Phone, Complaint, Case, Central Jail, Mobile phone seized from Kannur Central Jail.

Post a Comment