Killed | 'പരാതി പറഞ്ഞതിന് 2 പൊലീസുകാരെ വെടിവച്ച് കൊന്നു'; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

 


കൊളാസിബ്: (www.kvartha.com) മിസോറാം സായുധ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ വെടിയേറ്റ് മരിച്ചു. ഹവില്‍ദാര്‍ ജെ ലാല്‍റോള, ഹവില്‍ദാര്‍ ഇന്ദ്രകുമാര്‍ റായ് എന്നിവരാണ് മരിച്ചത്. സഹപ്രവര്‍ത്തകനായ ഹവില്‍ദാര്‍ ബിമല്‍ ചക്മയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് റിപോര്‍ടുകള്‍ പറയുന്നു. മിസോറാമിലെ കൊളാസിബ് ജില്ലയിലാണ് സംഭവം. 

ബിമല്‍ ചക്മയുടെ സ്വഭാവദൂഷ്യത്തിന് സഹപ്രവര്‍ത്തകര്‍ പരാതിപ്പെട്ടിരുന്നെന്നും ഇതിനുപിന്നാലെയാണ് ഇവര്‍ക്ക് നേരെ ചക്മ തന്റെ സര്‍വീസ് റിവോള്‍വറില്‍ നിന്ന് 15 തവണ വെടിയുതിര്‍ത്തെന്നും  മിസോറാം ഐ ജി ലാല്‍ബിയ്ക്തങ്ക പറഞ്ഞു. ചക്മയെ അറസ്റ്റ് ചെയ്തെന്നും ഇയാളില്‍ നിന്ന് തോക്ക് പിടിച്ചെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ മദ്യപാനിയാണെന്നും സഹപ്രവര്‍ത്തകര്‍ തന്റെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിരുന്നെന്നും ചക്മ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ലാല്‍ബിയ്ക്തങ്ക വ്യക്തമാക്കി.

Killed | 'പരാതി പറഞ്ഞതിന് 2 പൊലീസുകാരെ വെടിവച്ച് കൊന്നു'; സഹപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Keywords:  News, National, shot dead, Death, Killed, Police, Crime, Arrested, Mizoram: Drunk police officer shoots dead two colleagues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia