അടൂര്‍: (www.kvartha.com) മണക്കാല ജനശക്തി നഗറില്‍ കനാലില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജനശക്തി സ്വദേശി അനിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടാണ് കനാല്‍ റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ അനില്‍ സ്‌കൂടെറില്‍ നിന്ന് കനാലിലേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് നടത്തിയ തിരച്ചിലാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.
Keywords: News, Kerala, Found, Found Dead, Dead Body, Missing man's dead body found.