Arrested | 'ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോയ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചു'; യുവാവ് അറസ്റ്റില്‍
മാന്നാര്‍: (www.kvartha.com) വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവിനെ മന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അജി ഗോപാല്‍ (39) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം മാന്നാര്‍ സ്റ്റോര്‍ ജന്‍ക്ഷനില്‍ നിന്ന് സമീപത്തുള്ള ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോയ വിദ്യാര്‍ഥിനിയെ അപമാനിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നത്: നടന്നുപോയ വിദ്യാര്‍ഥിനിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി തന്റെ പിതാവിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിതാവ് മാന്നാര്‍ പൊലീസിലും വിവരം അറിയിച്ചു.
തുടര്‍ന്ന് മാന്നാര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അഭിരാം, ജോസി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ്, സിദ്ദിഖ് ഉല്‍ അക്ബര്‍ എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Crime, Local-News, Arrested, Police, Student, Misbehave against student; Man arrested.