Follow KVARTHA on Google news Follow Us!
ad

Suspended | മെഡികല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡിപ്പിച്ചെന്ന കേസ്; അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: (www.kvartha.com) ശസ്ത്രക്രിയയ്ക്ക് വിധേയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് മെഡികല്‍ കോളജിലെ ഗ്രേഡ് 1 അറ്റന്‍ഡര്‍ ആയ ശശീന്ദ്രനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി കോഴിക്കോട് മെഡികല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു. പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. 

സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡികല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തീയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജികല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് അറ്റന്‍ഡര്‍ പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരോഗ്യ വകുപ്പും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിട്ടുണ്ട്.

Kozhikode, News, Kerala, Suspension, Crime, Medical College, Police, Molestation, Medical college employee suspended for molestation case.

പൊലീസ് പറയുന്നത്: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തീയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജികല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് പീഡനത്തിനിരയായതെന്ന് പരാതിയില്‍ പറയുന്നു. സര്‍ജികല്‍ ഐസിയുവിലേക്ക് യുവതിയെ കൊണ്ടുവിട്ട് മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞ് തിരികെ എത്തി യുവതിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. 

ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാല്‍ ജീവനക്കാരെല്ലാം ആ രോഗിയുടെ അടുത്തായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്നു. പിന്നീട് ബന്ധുക്കളോട് വിവരം പറഞ്ഞതോടെ മെഡികല്‍ കോളജ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kozhikode, News, Kerala, Suspension, Crime, Medical College, Police, Molestation, Medical college employee suspended for molestation case.

Post a Comment