Follow KVARTHA on Google news Follow Us!
ad

Police Booked | 'കത്തിയുപയോഗിച്ച് സ്വന്തം കഴുത്തറുത്തു, പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി ആകാശത്തേക്ക് വെടിയുതിര്‍ത്തു'; യുവാവിനെതിരെ കേസ്

Man injured himself; Fired after snatching pistol from police #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പൊതുമധ്യത്തില്‍ കത്തിയുപയോഗിച്ച് യുവാവ് സ്വന്തം കഴുത്തറുക്കുകയും പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തതായി റിപോര്‍ട്. ഡെല്‍ഹിയിലെ നാഥു കോളനി ചൗക്കിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അക്രമ സംഭവത്തിന് പിന്നാലെ 29കാരനായ ക്രിഷന്‍ ഷെര്‍വാളിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൊലീസ് പറയുന്നത്: കത്തിയുപയോഗിച്ച് യുവാവ് സ്വന്തം കഴുത്തറുത്തു. യുവാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസുകാരന്റെ തോക്ക് കൈക്കലാക്കി ഇയാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് വളരെ ശ്രമപ്പെട്ടാണ് ഇയാളില്‍ നിന്ന് തോക്ക് തിരിച്ചു വാങ്ങിയത്. 

New Delhi, News, National, Crime, Police, Case, Man injured himself; Fired after snatching pistol from police.

കഴുത്തറുത്ത ക്രിഷന്‍ ഷെര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഭാര്യയില്‍ നിന്ന് വേര്‍പെട്ടു കഴിയുന്ന ഷെര്‍വാള്‍ വിഷാദരോഗിയാണ്. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Keywords: New Delhi, News, National, Crime, Police, Case, Man injured himself; Fired after snatching pistol from police.

Post a Comment