ദോഹ: (www.kvartha.com) ഒരാഴ്ചത്തെ അവധി കഴിഞ്ഞ് ഖത്വറിലേക്ക് മടങ്ങാനിരുന്ന പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ഗള്‍ഫാര്‍ അല്‍ മിസ്‌നദ് ഗ്രൂപില്‍ ഐടി വിഭാഗം സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററായ പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി ഷണ്‍മുഖം (36) ആണ് മരിച്ചത്.
ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോയ ശ്രീജേഷ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ദോഹയിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറ് മണിയോടെയാണ് വീട്ടില്‍ കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പള്ളിക്കര ഷണ്‍മുഖന്‍ ആണ് പിതാവ്. മാതാവ്: ശ്രീമതി. ഭാര്യ: അഞ്ജലി. മകന്‍: സായി കൃഷ്ണ. സഹോദരങ്ങള്‍: അനില, ശ്രീഷ.
Keywords: Doha, News, National, Death, Gulf, World, Obituary, Man collapsed and died.