മുംബൈ: (www.kvartha.com) പിറന്നാള്‍ ദിനത്തില്‍ വളര്‍ത്തുമകളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസില്‍ 45കാരന്‍ അറസ്റ്റില്‍. ഷിര്‍ദ്ദി സായി ക്ഷേത്രത്തില്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്താണ് 11കാരിയെ ഇയാള്‍ ക്രൂരതക്കിരയാക്കിയതെന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത്: ആക്രി വില്‍പനക്കാരനായ ഇയാള്‍ ഹരിയാന സ്വദേശിയാണ്. ഭാര്യയും ഇയാളും വേറെയാണ് താമസിക്കുന്നതെങ്കിലും ഇടക്കിടെ വീട്ടില്‍ വരാറുണ്ട്. ഭാര്യയ്ക്ക് ഇയാളുമായുള്ള ബന്ധത്തില്‍ ഒരു പെണ്‍കുട്ടിയും നേരത്തെയുണ്ടായിരുന്ന മറ്റൊരു ബന്ധത്തില്‍ 11കാരിയായ വേറെ പെണ്‍കുട്ടിയുമുണ്ട്.
പിറന്നാള്‍ ദിനത്തില്‍ പുറത്തുകൊണ്ടുപോയി വസ്ത്രങ്ങള്‍ വാങ്ങിത്തരാമെന്നും ഷിര്‍ദ്ദി സായി ക്ഷേത്രം സന്ദര്‍ശിക്കാമെന്നും ഇയാള്‍ കുട്ടിക്ക് വാക്കുനല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് കുട്ടിയെ പീഡിപ്പിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ കുട്ടി കാര്യങ്ങള്‍ അമ്മയോട് പറയുകയും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
Keywords: Mumbai, News, National, Arrest, Arrested, Molestation, Crime, Man arrested in molestation case.