Follow KVARTHA on Google news Follow Us!
ad

Arrested | 'യുവാവിനെ ഹണി ട്രാപില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്നു'; പ്രതി അറസ്റ്റില്‍

Man arrested in honey trap case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) യുവാവിനെ ഹണി ട്രാപില്‍ കുടുക്കിയെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വി പി ജംശീദിനെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്. തില്ലങ്കേരി സ്വദേശിയായ യുവാവില്‍ നിന്ന് പ്രതി പണവും മൊബൈല്‍ ഫോണും കവര്‍ന്നതായും പൊലീസ് പറഞ്ഞു.

നാദാപുരം കണ്‍ട്രോള്‍ റൂം സിഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ രഞ്ജിത്ത് എം കെ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജിത്ത് പി ടി, സജിത്ത് കുമാര്‍, സുമേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ജംശീദ് അയാളുടെ സഹോദരന്റെ ഭാര്യയുടെ നമ്പര്‍ ഉപയോഗിച്ചാണ് പരാതിക്കാരനായ യുവാവിനെ ഹണി ട്രാപില്‍പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പ്രതിയെ വടകര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

News, Kerala, Arrested, Crime, Court, Police, Man arrested in honey trap case.

Keywords: News, Kerala, Arrested, Crime, Court, Police, Man arrested in honey trap case.

Post a Comment