Follow KVARTHA on Google news Follow Us!
ad

Arrested | 'വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തി'; യുവാവ് അറസ്റ്റില്‍

Man arrested for growing ganja on his terrace #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മാനന്തവാടി: (www.kvartha.com) വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. റഊഫിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ മാനന്തവാടി എക്‌സൈസ് സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി റഊഫിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി വളര്‍ത്തിയത് കണ്ടെത്തിയത്.

ഒരു മീറ്ററോളം നീളമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രിവന്റിവ് ഓഫിസര്‍ വി രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സി പ്രജീഷ്, വി കെ സുരേഷ്, കെ എസ് സനൂപ്, വനിത സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മ കെ ജോസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

News, Kerala, Crime, Arrest, Arrested, Ganja, Terrace, Man arrested for growing ganja on his terrace.

Keywords: News, Kerala, Crime, Arrest, Arrested, Ganja, Terrace, Man arrested for growing ganja on his terrace.

Post a Comment