എടത്വാ: (www.kvartha.com) വീട്ടില്‍ വിദേശമദ്യം സൂക്ഷിച്ചെന്ന സംഭവത്തില്‍ വീട്ടുടമ പിടിയില്‍. കെ പി ഗിരീഷിനെയാണ് എടത്വാ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യം വിപനക്കായി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
ഇതിന് പിന്നാലെയാണ് ഗിരീഷിന്റെ വീട്ടിലും പരിസരങ്ങളിലും സൂക്ഷിച്ച 36 കുപ്പി മദ്യം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിവറേജസ് ഔട്‌ലെറ്റില്‍ നിന്ന് വാങ്ങുന്ന മദ്യം ആവശ്യക്കാര്‍ക്ക് ഗിരീഷ് എത്തിച്ചു നല്‍കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ ഗിരീഷിനെ പിന്നീട് റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Arrest, Arrested, Police, Crime, Man arrested foe foreign liquor kept in house.