മലപ്പുറം: (www.kvartha.com) കൊളത്തൂരില്‍ കാറില്‍ ഒളിപ്പിച്ചുകടത്തിയ അരക്കോടിയോളം രൂപ വിലവരുന്ന ചന്ദനം പിടികൂടി. സംഭവത്തില്‍ അലവിക്കുട്ടി, സന്തോഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയിലാണ് കാറിന്റെ ബാക് സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ ഒരു ക്വിന്റല്‍ ചന്ദമരക്കഷ്ണങ്ങള്‍ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് ആഡംബര വാഹനങ്ങളിലെ രഹസ്യ അറകളില്‍ ചന്ദനമരത്തടികള്‍ കേരളത്തിലേക്ക് കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് ചന്ദനം കൈമാറിയതെന്നും സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Keywords: Malappuram, News, Kerala, Arrested, Arrest, Police, Crime, Malappuram: Two arrested with half crore worth sandal.