Follow KVARTHA on Google news Follow Us!
ad

Drowned | കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു

Malappuram: Mother and daughter Drowned #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com) കുളിക്കാനിറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്വിമ ഫായിസ( 30), മകള്‍ ഫിദ ഫാത്വിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവിന് സമീപത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 11.30 മണിയോടെയായിരുന്നു അപകടം നടന്നത്.

വിഐപി കോളനിക്കടവില്‍ അയല്‍വാസികളോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവര്‍. ഇതിനിടയില്‍ മകള്‍ ഒഴുക്കില്‍പെടുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവും അപകടത്തില്‍പ്പെടുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നവരായിരുന്നു ഇരുവരും.

Malappuram, News, Kerala, Death, Drowned, Malappuram: Mother and daughter Drowned.

Keywords: Malappuram, News, Kerala, Death, Drowned, Malappuram: Mother and daughter Drowned.

Post a Comment