മലപ്പുറം: (www.kvartha.com) ഏലംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് വരെ വിവിധ ഭാഗങ്ങളില്‍ 11 ലധികം പേര്‍ക്ക് നായുടെ കടിയേറ്റതായി റിപോര്‍ടുണ്ട്. കുന്നക്കാവില്‍ അഞ്ച് വയസുകാരിയുടെ മുതുകിനാണ് നായുടെ കടിയേറ്റത്.
കൂടാതെ മൂന്ന് വയസായ കുട്ടിക്കും പ്രായമായ വീട്ടമ്മയ്ക്കും നേരെ നായുടെ ആക്രമണമുണ്ടായി. തെരുവുനായ് പരാക്രമം അറിഞ്ഞ ഉടന്‍ കുന്നക്കാവ് പ്രദേശത്തെ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജാഗ്രത മുന്നറിയിപ്പ് നല്‍കി. കടിയേറ്റവര്‍ക്ക് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലും മഞ്ചേരി ഗവ. മെഡികല്‍ കോളജിലും ചികിത്സ നല്‍കി.
Keywords: Malappuram, News, Kerala, Dog, Stray-Dog, attack, Children, Injured, Malappuram: Many injured in dog stray attack.