മലപ്പുറം: (www.kvartha.com) മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജ്‌ന് സമീപം തീപ്പിടിത്തം. വ്യാഴാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. ഏകദേശം രണ്ട് ഏകറോളം വരുന്ന പറമ്പിലെ പുല്‍ക്കാട് കത്തി നശിച്ചു. പറമ്പിലെ തെങ്ങിന്‍ തൈകളും റബര്‍ തൈകളും കത്തി നശിച്ചു.
വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആദ്യം നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണ വിധേയമാകാതെ വന്നതോടെ അഗ്‌നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്നും രണ്ട് യൂനിറ്റും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ എട്ട് ഡെലിവറി ഹോസ് ഉപയോഗിച്ചാണ് തീ പൂര്‍ണമായും അണച്ചത്.
Keywords: Malappuram, News, National, Fire, Accident, Malappuram: Fire in Mini Ooty.