Accident | ഉത്സവം കണ്ട് മടങ്ങവെ കാറിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: (www.kvartha.com) കരിയാത്തന്‍കോട്ട കാവിലെ ഉത്സവം കണ്ട് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങവെ കാറിടിച്ച് വീട്ടമ്മ മരിച്ചു. പരുത്തിപ്പാറ തിരുത്തിയാട്ട് പി വിമല (59) ആണ് മരിച്ചത്. അറപ്പുഴ പാലത്തില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ദൂരേക്ക് തെറിച്ചു വീണതിനാല്‍ ഏറെ നേരം തിരച്ചില്‍ നടത്തിയാണ് കണ്ടത്താന്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ മെഡികല്‍ കോളേജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: ഐ ടി ഗംഗാധരന്‍. മക്കള്‍: ഐ ടി നവീന്‍ (ഖത്വര്‍ ), ഐ ടി അഞ്ജലി. മരുമക്കള്‍: ലിജി, വിഷ്ണുഹരി (ദുബൈ). പരേതരായ പുതിയോട്ടില്‍ വേലായുധന്‍ നായരുടെയും ജാനകി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: ഗോപാലന്‍കുട്ടി, പ്രേമ, രമണി, തങ്കം, ഉഷ.
Keywords: Kozhikode, News, Kerala, Death, Accident, Car, Woman, Kozhikode: Woman died in road accident.