Follow KVARTHA on Google news Follow Us!
ad

Gold Seized | 'ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം'; യുവതി കസ്റ്റംസ് പിടിയില്‍

Kozhikode: Woman arrested with gold #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കോഴിക്കോട്: (www.kvartha.com) കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യുവതി പിടിയില്‍. അസ്മാബീവി (32) ആണ് കസ്റ്റംസിന്റെ പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് യുവതിയില്‍ നിന്ന് തിങ്കളാഴ്ട പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

തന്റെ അടിവസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു അസ്മാബീവിയുടെ ശ്രമമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം പിടികൂടിയത്.

Kozhikode, News, Kerala, Gold, Seized, Woman, Kozhikode: Woman arrested with gold.

Keywords: Kozhikode, News, Kerala, Gold, Seized, Woman, Kozhikode: Woman arrested with gold.

Post a Comment