Follow KVARTHA on Google news Follow Us!
ad

Killed | 'ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തി'; പ്രതി പിടിയില്‍

Kozhikode: Train passenger killed by man

കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടിക്ക് സമീപം ട്രെയിനില്‍ നിന്ന് സഹയാത്രികനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് സ്വദേശി സോനു മുത്തുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച രാത്രി മലബാര്‍ എക്പ്രസിലാണ് സംഭവം.

ട്രെയിനില്‍ വച്ചുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച യുവാവിന് 25 വയസ് പ്രായം തോന്നിക്കും.സംഭവത്തിന് ശേഷം ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ മറ്റ് യാത്രക്കാരാണ് പ്രതിയെ പൊലീസിന് കൈമാറിയത്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് മോര്‍ചറിയില്‍.

Kozhikode, News, Kerala, Killed, Train, Police, Kozhikode: Train passenger killed by man.

Keywords: Kozhikode, News, Kerala, Killed, Train, Police, Kozhikode: Train passenger killed by man.

Post a Comment