Died | ബൈക് ടിപറിന് അടിയില്‍പെട്ട് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം
Mar 20, 2023, 18:19 IST
ADVERTISEMENT
കോട്ടയം: (www.kvartha.com) ബൈക് ടിപറിന് അടിയില്‍പെട്ട് പത്രവിതരണക്കാരനായ യുവാവ് മരിച്ചു. കറുകച്ചാല്‍ പത്തനാട് പരുത്തിമൂട് പതിയ്ക്കല്‍ ജിത്തു ജോണി(21)യാണ് മരിച്ചത്. കോട്ടയം കറുകച്ചാല്‍ പരുത്തിമൂട്ടില്‍ പത്തനാട് റൂടില്‍ തിങ്കളാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. പത്രവിതരണത്തിനായി പോകുന്നതിനിടെ റോഡിലെ വളവില്‍ ബൈകിന്റെ നിയന്ത്രണം നഷ്ടമായി തെന്നി മറിയുകയായിരുന്നു.

അപകടം നടന്ന സമയത്ത് എതിര്‍ ദിശയില്‍ നിന്ന് എത്തിയ ടോറസ് ലോറിയുടെ അടിയിലേക്കാണ് ബൈക് തെന്നി നീങ്ങിയത്. ടോറസ് ലോറിക്ക് അടിയിലേക്ക് വീണ ജിത്തുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജിത്തുവിനെ കോട്ടയം മെഡികല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു. ജിത്തുവിന്റെ പിതാവ് ജോണി. മാതാവ് പരേതയായ കുഞ്ഞുമോള്‍. സഹോദരന്‍: ജെറിന്‍ (ജോമോന്‍ പി ജെ). സംസ്‌കാരം മാര്‍ച് 21 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് എടവെട്ടാര്‍ ബിലീവേഴ്സ് ചര്‍ച് സെമിത്തേരിയില്‍ നടത്തും.
Keywords: Kottayam, News, Kerala, Death, Accident, Kottayam: Young man died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.