Arrested | മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെന്ന കേസ്; ഒളിവിലിരുന്ന യുവതി അറസ്റ്റില്‍
Mar 14, 2023, 15:05 IST
കോട്ടയം: (www.kvartha.com) അതിരമ്പുഴ മുത്തൂറ്റ് നിധി ലിമിറ്റഡില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെന്ന കേസില്‍ യുവതി അറസ്റ്റില്‍. തങ്കമ്മയാണ് (41) അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ ഒളിവിലായിരുന്ന യുവതിയെ ജില്ല പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ ഇടുക്കി കമ്പിളികണ്ടത്തുനിന്ന് പിടികൂടിയത്.
പൊലീസ് പറയുന്നത്: തങ്കമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് 2021ല്‍ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മുക്കുപണ്ടം പണയം വെച്ച് 1,71,500 രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് സ്വര്‍ണം പരിശോധിച്ചപ്പോള്‍ ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പ്രതികളില്‍ അപ്പക്കാള എന്ന രാകേഷിനെ നേരത്തേ പിടികൂടിയിരുന്നു. മറ്റു പ്രതികള്‍ രണ്ടു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ ബിജുവിനെ പെരുമ്പാവൂരില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുകയാണ്.
Keywords: Kottayam, News, Kerala, Arrested, Woman, Crime, Police, Kottayam: Woman arrested in case of extorting money.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.