കോട്ടയം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. സുനില്‍ കുമാര്‍ എന്നയാളെയാണ് പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്. 2014ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനൊടുവിലാണ് ഇയാളെ മലപ്പുറം വേങ്ങാട് ഭാഗത്ത് നിന്നും പിടികൂടുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്എച്ഒ അജീബ് ഇ, എസ്‌ഐ മാത്യു പി ജോണ്‍, സിപിഒമാരായ നിതിന്‍ ചെറിയാന്‍, സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Kottayam, News, Kerala, Arrest, Arrested, Police, Crime, Kottayam: Man arrested in POCSO Case.