Arrested | 'പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു'; യുവാവ് അറസ്റ്റില്‍
കോട്ടയം: (www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ നിരന്തരം ശല്യം ചെയ്യുകയും ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സച്ചു മോന്‍ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത്: യുവാവിന്റെ പ്രണയാഭ്യര്‍ഥന വീട്ടമ്മ നിരസിച്ചിട്ടും യുവാവ് നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇവരുടെ ഭര്‍ത്താവിനെ ചീത്തവിളിക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
Keywords: Kottayam, News, Kerala, Crime, Arrest, Arrested, Police, Kottayam: Man arrested for attack against women.