Accident | കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് 4 പേര്‍ക്ക് പരുക്കേറ്റ സംഭവം; 'അപകട കാരണം ഡ്രൈവര്‍ ഉറങ്ങിപോയത്'
Mar 6, 2023, 19:40 IST
കോട്ടയം: (www.kvartha.com) പാലാ-പൊന്‍കുന്നം പാതയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങി പോയതാണെന്ന് പൊലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ പൂവരണി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. മൂന്നാറിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ നാലുപേര്‍ക്കാണ് പരുക്കേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിരുന്നു. സംഭവത്തില്‍ പാലാ പൊലീസ് കേസെടുത്തു.
Keywords: Kottayam, News, Kerala, Injured, Accident, Police, Car, Kottayam: Four injured in car accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.