Follow KVARTHA on Google news Follow Us!
ad

Accident | ഡ്രൈവര്‍ക്ക് ശാരീരികാസ്വസ്ഥത; നിയന്ത്രണംവിട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി

Kottayam: Bus accident in Ettumanoor
കോട്ടയം: (www.kvartha.com) ഇരുപതോളം യാത്രക്കാരുമായി സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഏറ്റുമാനൂര്‍ പാറോലിക്കലില്‍ ചൊവ്വാഴ്ച രാവിലെ 10.50 മണിയോടെയാണ് സംഭവം. ഡ്രൈവര്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ബസിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിറവം കോട്ടയം റൂട്ടില്‍ ഓടുന്ന ജയ് മേരി ബസാണ് അപകടത്തില്‍ പെട്ടത്. ബസ് ഇടിച്ചുകയറി അപകടം നടന്ന സ്ഥലത്തെ ഒരു ചായക്കട പൂര്‍ണമായി തകര്‍ന്നു. കടയില്‍ ആളില്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.

Kottayam, News, Kerala, Accident, bus, Kottayam: Bus accident in Ettumanoor.

Keywords: Kottayam, News, Kerala, Accident, bus, Kottayam: Bus accident in Ettumanoor.

Post a Comment