Follow KVARTHA on Google news Follow Us!
ad

Arrested | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞു, ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു'; അച്ഛനും മകനും അറസ്റ്റില്‍

Kothamangalam: Attempted assault on minor girl; Two men arrested
കോതമംഗലം: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് (പള്ളിയാന്‍ കുഞ്ഞ് 65), ഇയാളുടെ മകന്‍ അനൂപ് (34) എന്നിവരെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

പൊലീസ് പറയുന്നത്: പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടി വന്ന അനുജനെയും, അനുജത്തിയെയും മഴുവും കത്തിയുമായി ഇരുവരും ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ആക്രമിക്കാന്‍ ഓടിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതോടെ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

News, Kerala, attack, Police, Crime, Arrest, Kothamangalam: Attempted assault on minor girl; Two men arrested.

എസ്‌ഐമാരായ കെ പി സിദ്ദീഖ്, എം എം ബശീര്‍, എഎസ്‌ഐ പി എസ് സുധീഷ്, എസ്‌സിപിഒമാരായ എം എന്‍ ജോഷി, പിപിഎല്‍ദോ, സി എം ഷിബു, കെ എസ് ഷനില്‍ സിപിഒ പി എസ് സുമോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, attack, Police, Crime, Arrest, Kothamangalam: Attempted assault on minor girl; Two men arrested.

Post a Comment