കൊല്ലം: (www.kvartha.com) പുനലൂര്‍ മുക്കടവില്‍ കിന്‍ഫ്ര പാര്‍കിന് സമീപം കല്ലടയാറ്റില്‍ യുവതിയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കല്ലുവാതുക്കല്‍ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജന്‍ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
മൂന്നുപേരും സാരി കൂട്ടിക്കെട്ടി ആറ്റിലേക്ക് ചാടുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. മൂവരുടെയും മൃതദേഹം പുനലൂര്‍ ഫയര്‍ഫോഴ്‌സാണ് കണ്ടെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ യുവതിയെയും രണ്ട് കുട്ടികളെയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് കണ്ടിരുന്നുവെന്നും പിന്നീട് ഇവരെ കാണാതായതോടെ സംശയം തോന്നിയതോടെ തിരച്ചില്‍ നടത്തുകയായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Kollam, News, Kerala, Found Dead, Kollam: Woman and children found dead.