കൊല്ലം: (www.kvartha.com) ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപ്പിടിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാല് വാഹനങ്ങളും കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കൊല്ലം രണ്ടാംകുറ്റിയിലാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയില്‍ വാഹനത്തില്‍നിന്ന് പുക വരുന്നത് കണ്ട് വഴിയോരത്ത് നിര്‍ത്തുകയും തുടര്‍ന്ന് ഓടിമാറുകയും ചെയ്തു.
ബുള്ളറ്റില്‍ പെട്ടന്ന് തന്നെ തീ പടരുകയും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറിലേക്കും ഓടോറിക്ഷയിലേക്കും രണ്ട് ബൈകുകളിലേക്കും തീപ്പിടിക്കുകയും ചെയ്തു. കടപ്പാക്കടയില്‍ നിന്ന് അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങള്‍ മുഴുവന്‍ തീപ്പടര്‍ന്ന് പിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
Keywords: Kollam, News, Kerala, Fire, Vehicles, Kollam: Bullet catches fire.