കൊച്ചി: (www.kvartha.com) യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ശാഹുല്‍ ഹമീദിനെയാണ് എറണാകുളം നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദം നടത്തിയ സ്വര്‍ണാഭരണം ധരിച്ചാല്‍ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവതിയില്‍ നിന്ന് 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷം രൂപയും തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു.
ശാഹുല്‍ ഹമീദ് യുവതിയുമായി പരിചയം സ്ഥാപിക്കുകയും മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാന പരാതിയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Kochi, News, Kerala, Arrested, Crime, Police, Kochi: Man arrested in fraud case.