കൊച്ചി: (www.kvartha.com) വരാപ്പുഴ സ്‌ഫോടനത്തിന് കാരണം വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് എസ് ശരവണന്‍. ചൂടും അപകട കാരണം ആകാമെന്നും നിരോധിത രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെയാണ് വരാപ്പുഴയില്‍ വന്‍ സ്‌ഫോടനം ഉണ്ടായത്. ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസന്‍സിന്റെ മറവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ അപകടം നടന്ന വീട്ടില്‍ സൂക്ഷിച്ചിരുന്നുവെന്നാണ് വിവരം. ഇവിടെ പടക്കം നിര്‍മിച്ചതായി പൊലീസിന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
Keywords: Kochi, News, Kerala, Blast, Police, Kochi: Explosion may have been caused by mishandling of chemicals.