കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരത്തില്‍ കിലോമീറ്ററുകള്‍ അകലേക്ക് വരെ പുക വ്യാപിച്ചു. അണയാതെ കിടക്കുന്ന കനലുകളില്‍ നിന്നും തീ വീണ്ടും പടരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വ്യാഴാഴ്ച രാത്രിയോടെ ആറ് യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്. കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍കിന് പുറക് വശത്തായി ചതുപ്പ് പാടത്താണ് തീപ്പിടിത്തമുണ്ടായത്. മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Kochi, News, Kerala, Fire, Accident, Police, Kochi: Brahmapuram fire smoke.