Follow KVARTHA on Google news Follow Us!
ad

Temperature | സംസ്ഥാനത്ത് കനത്ത ചൂട് തുടരും; സൂര്യതാപം, നിര്‍ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് നിര്‍ദേശം

Kerala: Heavy temperature will continue #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കനത്ത ചൂട് ഞായറാഴ്ചയും തുടരുമെന്നും 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സൂര്യതാപം, നിര്‍ജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കി. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന എതിര്‍ചുഴിയുടെ സാന്നിധ്യമാണ് ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ കാരണം. അടുത്ത ദിവസങ്ങളിലും താപനില ഉയരാനാണ് സാധ്യത. അതേസമയം ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

Thiruvananthapuram, News, Kerala, Temperature, Kerala: Heavy temperature will continue.

Keywords: Thiruvananthapuram, News, Kerala, Temperature, Kerala: Heavy temperature will continue.

Post a Comment