തൃശൂര്‍: (www.kvartha.com) ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ മരിച്ചു. വരവൂര്‍ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മുളങ്കുന്നത്തുകാവ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ രണ്ടുപേരാണ് വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്. വരവൂര്‍ സ്വദേശികളായ ഷാന്‍ജിത്ത് (27), ശ്യാംലാല്‍ (28) എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. ഫെബ്രുവരി 26ന് ഉച്ചയ്ക്ക് ഒരു മണിയോടെ വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
Keywords: Thrissur, Local-News, News, Kerala, Death, Injured, Treatment, Explosions, Katina explosion: Two died.