ബെംഗ്‌ളൂറു: (www.kvartha.com) ബ്യൂടീഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായതിനെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതായി റിപോര്‍ട്. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലാണ് സംഭവം. വിവാഹദിനത്തില്‍ കൂടുതല്‍ സുന്ദരിയാവാന്‍ ബ്യൂടിപാര്‍ലറില്‍ പോയ യുവതിയുടെ മുഖം കറുത്തനിറമായി മാറിയെന്ന്‌റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നത്: ബ്യൂടീഷന്റെ അശ്രദ്ധ മൂലം വധുവിന്റെ മുഖം വികൃതമായത് കണ്ടതോടെയാണ് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയത്. പുതിയ ഏതോ മേക്അപ് പരീക്ഷിച്ചതാണ് വധുവിന് വിനയായത്. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബ്യൂടിപാര്‍ലറിലെത്തിയ യുവതിയുടെ മുഖത്ത് ഫൗന്‍ഡേഷനിട്ട ശേഷം ബ്യൂടീഷ്യന്‍ ആവികൊള്ളിച്ചതോടെ മുഖം പൊള്ളുകയും നീര് വെക്കുകയുമായിരുന്നു.
പിന്നാലെ മുഖം കറുത്ത നിറമാവുകയും ചെയ്തു. യുവതിയുടെ കുടുംബം ബ്യൂടിപാര്‍ലറിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബ്യൂടിപാര്‍ലര്‍ ഉടമ ഗംഗക്കെതിരെ പൊലീസ് കേസെടുക്കുകയും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, National, Marriage, Bride, Police, Crime, Complaint, Treatment, Karnataka woman's face disfigured during makeup, groom calls off wedding.