Follow KVARTHA on Google news Follow Us!
ad

Explodes | വീട്ടില്‍ വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂടറിന് തീപ്പിടിച്ചു; കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു

Karnataka: Electric Scooter Explodes In Home #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ബെംഗ്‌ളൂറു: (www.kvartha.com) വീട്ടില്‍ വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂടറിന് തീപ്പിടിച്ചു. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. അപകടത്തില്‍ നിന്ന് കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു. ആറുമാസം മുമ്പാണ് മാണ്ഡ്യയിലെ ഷോറൂമില്‍ നിന്ന് 85,000 രൂപക്ക് മധുരാജ് ഇലക്ട്രിക് സ്‌കൂടര്‍ വാങ്ങിയത്. ചാര്‍ജ് ചെയ്യാനായി വീട്ടിനകത്താണ് വണ്ടി നിര്‍ത്തിയിട്ടത്.

തുടര്‍ന്ന സ്‌കൂടറിന്റെ ബാറ്ററി മിനിറ്റുകള്‍ക്കകം പൊടിത്തെറിക്കുകയും സ്‌കൂടറിലേക്കും പടരുകയും ചെയ്തുവെന്നും റിപോര്‍ടുകള്‍ പറയുന്നു. അപകടസമയത്ത് അഞ്ചുപേരാണ് വീടിനകത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ആരും തീപ്പിടിത്തമുണ്ടായപ്പോള്‍ സ്‌കൂടറിന് സമീപത്തുണ്ടായിരുന്നില്ല. അതേസമയം വീട്ടിനകത്തെ ഫ്രിഡ്ജ്, ടിവി, ഡൈനിങ് ടേബിള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ കത്തിനശിച്ചതായാണ് വിവരം.

News, National, Fire, Family, Explosions, Karnataka: Electric Scooter Explodes In Home.

Keywords: News, National, Fire, Family, Explosions, Karnataka: Electric Scooter Explodes In Home.

Post a Comment