ബെംഗ്‌ളൂറു: (www.kvartha.com) യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ എട്ട് വര്‍ഷത്തിന് ശേഷം സഹോദരിയും സുഹൃത്തും അറസ്റ്റില്‍. ലിംഗരാജു എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് സഹോദരി ഭാഗ്യശ്രീയും അവരുടെ സുഹൃത്ത് ശിവപുത്രയുമാണ് ശനിയാഴ്ച അറസ്റ്റിലായത്. തടാകത്തിലുള്‍പെടെ മൂന്നിടങ്ങളില്‍ നിന്ന് ബാഗുകളിലാക്കിയ നിലയിലാണ് ലിംഗരാജുവിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാക്ക് തര്‍ക്കത്തിനിടയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: ഭാഗ്യശ്രീയും ശിവപുത്രയും തമ്മിലുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതോടെ നാടുവിട്ട ഇരുവരും 2015ല്‍ ജിഗാനിയില്‍ വീടെടുത്ത് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ സഹോദരന്‍ ലിംഗരാജു താമസസ്ഥലം കണ്ടെത്തി. തുടര്‍ന്ന് ലിംഗരാജു വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഒടുവില്‍ സഹോദരിയും ശിവപുത്രയും ചേര്‍ന്ന് ലിംഗരാജുവിനെ കൊലപ്പെടുത്തുകയും, മൃതദേഹം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം ഇരുവരും നാടുവിടുകയായിരുന്നു. തടാകത്തിലുള്‍പെടെ മൂന്നിടങ്ങളില്‍ നിന്നായി ബാഗുകളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൃതദേഹത്തിന്റെ തല എവിടെ നിന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തില്‍ മഹാരാഷ്ട്രയില്‍ ഇരുവരും താമസിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് മഹാരാഷ്ട്രയിലെത്തി ഇരുവരെയും ബെംഗ്‌ളൂറിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സംഭവത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്തു.
Keywords: News, National, Crime, Police, Woman, Arrested, Karnataka: 8 years on, woman arrested for killed man.