Follow KVARTHA on Google news Follow Us!
ad

Arrested | തലശേരിയില്‍ മാഹി മദ്യവുമായി സ്ത്രീ അറസ്റ്റില്‍

Kannur: Woman arrested with liquor

കണ്ണൂര്‍: (www.kvartha.com) തലശേരി നഗരത്തിലും പരിസര പ്രദേശങ്ങളിലും മാഹി മദ്യവുമായി സ്ത്രീ പിടിയില്‍. തമിഴ്നാട് സ്വദേശി റാണി (58) ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നും ബസ് മാര്‍ഗം തലശേരി നഗരത്തിലേക്ക് മദ്യം കൊണ്ടുവന്ന് ചില്ലറയായി വില്‍പന നടത്തിവരികയായിരുന്നു. രഹസ്യവിവരം ലഭിച്ചത് പ്രകാരം കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

ഇവരില്‍ നിന്നും 60 കുപ്പി മാഹിമദ്യമാണ് പിടികൂടിയത്. കഴിഞ്ഞ കുറേക്കാലമായി ഇവര്‍ തലശേരി നഗരം കേന്ദ്രീകരിച്ചു മദ്യവില്‍പന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു. ബുധനാഴ്ച രാവിലെ എക്സൈസ് തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് റാണി പിടിയിലായത്. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ വി സുധീര്‍ നേതൃത്വം നല്‍കി. പ്രതിക്കെതിരെ അബ്കാരി ആക്റ്റ് നിയമപ്രകാരം കേസെടുത്ത് തലശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Kannur, News, Kerala, Arrested, Police, Woman, Crime, Liquor, Kannur: Woman arrested with liquor.

Keywords: Kannur, News, Kerala, Arrested, Police, Woman, Crime, Liquor, Kannur: Woman arrested with liquor.

Post a Comment