കണ്ണൂര്‍: (www.kvartha.com) പൊലീസ് ചമഞ്ഞ് കവര്‍ചയ്ക്ക് ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ പളളിക്കുളത്ത് പൊലീസ് ചമഞ്ഞെത്തി യുവാക്കളെ തട്ടിക്കൊണ്ടുപോയ മൂന്ന് പേരെയാണ് വളപട്ടണം പൊലിസ് പിടികൂടിയത്. ഇവരെ കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ കണ്ണൂര്‍-കാസര്‍കോട് ദേശീയ പാതയിലെ പളളിക്കുളംഇന്ദിരാനഗര്‍ കോളനിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. കണ്ണൂരിലെ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആല്‍ബിന്‍, അതുല്‍ എന്നിവര്‍ രാത്രി ഒന്‍പതരോടെ ഭക്ഷണം കഴിച്ചു മടങ്ങവെ കാറിലെത്തിയ മൂന്നുപേര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
പൊലീസാണെന്ന് പറഞ്ഞ് ഇവര്‍ യുവാക്കളെ ഭീഷണിപ്പെടുത്തി കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേനെ നിര്‍ബന്ധിപ്പിച്ച് കാറില്‍ കയറ്റുകയായിരുന്നു. കാറില്‍
നഗരം ചുറ്റിയ ശേഷം പണവും മറ്റും കവരാന്‍ ശ്രമിക്കുകയായിരുന്നു. കൈയ്യില്‍ പണമില്ലെന്നു കണ്ടതോടെ ഇവരുടെ എടിഎം കാര്‍ഡുകള്‍ ബലമായി പിടിച്ചുവാങ്ങി.
എന്നാല്‍ ഇതില്‍ നിന്നും പണം കിട്ടാഞ്ഞതിനെ തുടര്‍ന്ന് ഈക്കാര്യം മറ്റാരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരിടത്ത് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ആല്‍ബിന്റെയും അതുലിന്റെയും പരാതിയില്‍ വളപട്ടണം പൊലിസ് കേസെടുത്തു. പയ്യാമ്പലത്ത് നിന്നാണ് നിന്നാണ് ബുധനാഴ്ച്ച രാവിലെ 10 മണിയോടെ പ്രതികളെ പിടികൂടിയത്. ജോണ്‍ റൊസാരിയോ, അജിനാസ്, വിഷ്ണു എന്നിവരെയാണ് പിടികൂടിയത്.
Keywords: Kannur, News, Kerala, Remanded, Police, Crime, Case, Kannur: Robbery attempt: Three youths in remand.