കണ്ണൂര്‍: (www.kvartha.com) കക്കാട്, എളയാവൂര്‍, മുണ്ടയാട് എന്നിവടങ്ങളില്‍ നിന്ന് വീട് കുത്തിതുറന്ന് മോഷണം നടത്തിയെന്ന കേസില്‍ പിടിയിലായ നവാസ് എന്ന കുരങ്ങ് നവാസിന്റെ കൂട്ടുപ്രതി അറസ്റ്റില്‍. പി കെ ആശിഖി(25)നെയാണ് സിഐ ബിനു മോഹനും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെ ഹൈവേ റോഡ് വര്‍കിന്റെ എന്‍ജിനീയര്‍മാര്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്, വാച്, 12000 രൂപ, ബേഗ് എന്നിവ മോഷ്ടിച്ചുവെന്നാണ് കേസ്.
പൊലീസ് പറയുന്നത്: കേസില്‍ നവാസിനെ ടൗണ്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തില്‍ കക്കാട് സ്പിനിങ് മിലിന്റെ അടുത്തുള്ള പൂട്ടി കിടക്കുന്ന ഗള്‍ഫില്‍ താമസിക്കുന്ന ജാന്‍ ഹൗസില്‍ ജാബിര്‍ എന്നവരുടെ വീട്ടില്‍ നിന്ന് ഒന്നര ലക്ഷം വിലവരുന്ന 65 ഇഞ്ച് വലിപ്പമുള്ള ടിവി, വിലപിടിപ്പുള്ള പാത്രങ്ങള്‍ കളവ് ചെയ്ത കേസിലും തുമ്പായി. തെളിവെടുപ്പിനിടെ പ്രതിയുടെ താമസസ്ഥലത്ത് നിന്നും ടി വി, ആറ് മൊബൈല്‍ ഫോണുകള്‍, കവര്‍ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവ കണ്ടെടുത്തു.
എസ്‌ഐമാരായ നസീബ്, സൗമ്യ, എഎസ്‌ഐ അജയന്‍, രഞ്ചിത്, നാസര്‍, രാജേഷ്, ഷൈജു, ബാബു മണി എന്നിവരും പ്രതികളെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു.
Keywords: Kannur, News, Kerala, Arrest, Arrested, Case, Police, Kannur: One more arrested in robbery case