Elephant Attack | കാട്ടാന കലിയില്‍ പൊലിഞ്ഞ രഘുവിന് കണ്ണീരോടെ വിട; രോഷമണയാതെ ഫാം നിവാസികള്‍

 


ഇരിട്ടി: (www.kvartha.com) ആറളത്ത് പത്താം ബ്ലോകില്‍ കാട്ടാനയുടെ ചവിട്ടേറ്റുമരിച്ച രഘുവിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയോടെ സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടിലെത്തിച്ചപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. റവന്യു വനംവകുപ്പ് അധികൃതര്‍ക്കെതിരെയാണ് ഫാമിലെ പുനരധിവാസ മേഖലയിലെ ജനങ്ങള്‍ പ്രതിഷേധിച്ചത്. പത്താം ബ്ലോകില്‍ ആനയിറങ്ങിയാല്‍ ഏഴാം ബ്ലോകില്‍ പോകുന്ന വനംവകുപ്പ് വാച്ചര്‍മാരാണ് ഇവിടെയുളളതെന്നും ഇവര്‍ രാത്രികാലങ്ങളില്‍ കാട്ടാനയിറങ്ങിയാല്‍ ഒന്നും ചെയ്യാറില്ലെന്നും ഫാം നിവാസിയായ ഒരു വയോധികന്‍ ആരോപിച്ചു.

ജില്ലാ കലക്ടറോടാണ് തങ്ങള്‍ക്ക് സംസാരിക്കേണ്ടതെന്നും കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നും ഫാം നിവാസികള്‍ ആവശ്യപ്പൈട്ടു. വനം, റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആറളം ഫാം നിവാസികളുടെ രോഷം കൂടുതല്‍ പ്രകടിപ്പിച്ചത്. ഫാമില്‍ തമ്പടിച്ച ആനകളെ തുരത്താന്‍ നടപട സ്വീകരിക്കണമെന്നും തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ ഭയമുണ്ടെന്നും ഇവര്‍ പറഞ്ഞു.

Elephant Attack | കാട്ടാന കലിയില്‍ പൊലിഞ്ഞ രഘുവിന് കണ്ണീരോടെ വിട; രോഷമണയാതെ ഫാം നിവാസികള്‍

ശനിയാഴ്ച ഉച്ചയോടെയാണ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ടത്തിന് ശേഷം ആറളത്തെ വീട്ടിലെത്തിച്ചത്. വീടിനടുത്തുതന്നെയാണ് സംസ്‌കാരം നടത്തിയത്. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് തുടങ്ങി വിവിധ പാര്‍ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു. രഘുവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു വന്നപ്പോള്‍ അനാഥരായ മൂന്ന് കുട്ടികളുടെയും വയോധികയായ അമ്മയുടെയും നിലവിളി ഹൃദയഭേദകമായിരുന്നു.

Keywords: News, Kerala, Wild Elephants, attack, died, Death, Kannur: Man died in wild elephant attack in Aralam.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia