കണ്ണൂര്‍: (www.kvartha.com) വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 53 ലക്ഷം വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്നെത്തിയ മുഹമ്മദ് എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 53,59,590 രൂപ വില വരുന്ന 930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കസ്റ്റംസ് അസിസ്റ്റന്റ് കമീഷനര്‍ ഇ വി ശിവരാമന്റ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വര്‍ണ വേട്ട തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം മംഗ്ളൂറു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം ഡയപറിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരനെ പിടികൂടിയിരുന്നു. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി 21 മാസം പ്രായമുള്ള മകളുടെ ഡയപറിനുള്ളിലെ പൗച്ചുകളില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു കണ്ടെത്തിയതെന്ന് കസ്റ്റംസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.
മറ്റു രണ്ട് യാത്രക്കാരെ കൂടി മംഗ്ളൂറില്‍ നിന്ന് കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. ഒരു യാത്രക്കാരന്‍ സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച് അരയില്‍ ബെല്‍റ്റ് പോലെ കെട്ടുകയും വേറൊരാള്‍ മലാശയത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Kannur, News, Kerala, Gold, Crime, Seized, Kannur: Gold Worth Rs 53 Lakhs Seized At Airport