Accident | ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം

 


കണ്ണൂര്‍: (www.kvartha.com) ബൈക് അപകടത്തില്‍ 19കാരന് ദാരുണാന്ത്യം. പഴയങ്ങാടി മാടായി വാടിക്കലിലെ നിഷാന്‍ ആണ് മരിച്ചത്. പയ്യന്നൂര്‍ കുഞ്ഞിമംഗലം കണ്ടംകുളങ്ങര മഠത്തുംപടി ക്ഷേത്രത്തിന് സമീപത്ത് വച്ച് ബൈകില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്. യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക് മറിയുകയായിരുന്നു എന്നാണ് വിവരം. 

അപകടമുണ്ടായ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പയ്യന്നൂര്‍ ജിടെക് കംപ്യൂടര്‍ സെന്ററിലെ വിദ്യാര്‍ഥിയാണ് നിഷാന്‍.

Accident | ബൈക് നിയന്ത്രണംവിട്ട് മറിഞ്ഞ് 19കാരന് ദാരുണാന്ത്യം

Keywords:  Kannur, News, Kerala, Death, Accident, Death, Kannur: 19 year old boy died in road accident.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia