Train Accident | ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 29 മരണം, 85 പേര്‍ക്ക് പരുക്ക്

 


ആതെന്‍സ്: (www.kvartha.com) ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 29 പേര്‍ മരിച്ചു. അപകടത്തില്‍ 85 പേര്‍ക്ക് പരുക്കേറ്റതായും മാധ്യമങ്ങള്‍ ചെയ്യുന്നു. ചൊവ്വാഴ്ച ആതന്‍സില്‍ നിന്നും തെസലോന്‍സ്‌കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

ട്രെയിനുകള്‍ തമ്മിലുള്ള ഇടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിച്ചു. 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Train Accident | ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 29 മരണം, 85 പേര്‍ക്ക് പരുക്ക്

Keywords:  News, World, Accident, Train, Death, Injured, In Greece, 29 dead, 85 injured after trains collide head-on in fiery clash.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia