കണ്ണൂര്‍: (www.kvartha.com) അനധികൃത മണല്‍ക്കടത്ത് നടത്തിയെന്ന സംഭവത്തില്‍ മാട്ടൂല്‍ മടക്കര എന്നിവിടങ്ങളില്‍ നിന്ന് മണലും രണ്ട് ലോറികളും പിടികൂടി. കണ്ണപുരം പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കെ എല്‍ 58.6865, കെ എല്‍ 58 ഇ 147 എന്നീ നമ്പറുകളിലുള്ള രണ്ട് ലോറികളും മണലും പിടിച്ചത്.
ലോറി ഡ്രൈവറായ പി പി ജവാദി(28)നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കണ്ണപുരം എസ് ഐ വിനീഷ്, സിപിഓ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
Keywords: Kannur, News, Kerala, Seized, Crime, Police, Illegal sand smuggling: 2 lorries seized.