ഇടുക്കി: (www.kvartha.com) വീണ്ടും കാട്ടാന ആക്രമണം. വ്യാഴാഴ്ച പുലര്‍ചെ രണ്ട് മണിയോടെ ചിന്നക്കനാല്‍ 301 കോളനിയിലെ അമ്മിണിയമ്മയുടെ വീട് അരിക്കൊമ്പന്‍ ഭാഗികമായി തകര്‍ത്തു. രോഗിയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡികല്‍ കോളജിലെ ചികിത്സ കഴിഞ്ഞ് എത്തിയത്. അമ്മയും മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം ആര്‍ക്കും പരുക്കില്ല.
സമീപവാസികളും വനപാലകരും എത്തി രാവിലെയോടെ ആനയെ തുരുത്തി. അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ക്ക് തുടക്കമായിട്ടുണ്ട്. മയക്ക് വെടിവച്ച് പിടികൂടിയാല്‍ സംരക്ഷിക്കേണ്ട കൂട് നിര്‍മാണത്തിനുള്ള നടപടികളിലേക്ക് ജില്ലാ ഭരണകൂടം എത്തിയിട്ടുണ്ട്.
Keywords: Idukki, News, Kerala, attack, Elephant, Elephant attack, Wild Elephants, House, Idukki: House collapsed in elephant attack.