ഇടുക്കി: (www.kvartha.com) ചന്ദന മരങ്ങള്‍ക്ക് കാവല്‍ നിന്ന വനം വകുപ്പ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മറയൂര്‍ പാമ്പന്‍ പാറ പാക്കുപറമ്പില്‍ പി ബി ബാബു(63)വാണ് മരിച്ചത്. മറയൂരിനടുത്ത് വണ്ണാന്തുറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
വനത്തില്‍ നിരീക്ഷണാവശ്യത്തിനായി തയ്യാറാക്കിയ ഏറുമാടത്തില്‍ നിന്ന് ഇദ്ദേഹം താഴെ വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വനം വകുപ്പില്‍ താത്കാലിക ജീവനക്കാരനായിരുന്നു അദ്ദേഹം.
Keywords: Idukki, News, Kerala, Found Dead, Death, Idukki: Forest department employee found dead.