ഇടുക്കി: (www.kvartha.com) അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യസംഘത്തിലെ വിക്രം എന്ന കുങ്കിയാന ചിന്നക്കനാലിലെത്തി. വരും ദിവസങ്ങളിലായി മറ്റ് മൂന്ന് കുങ്കിയാനുകളും 26 അംഗ ദൗത്യസംഘവും ഇടുക്കിയിലെത്തും. ഞായറാഴ്ച വൈകിട്ടാണ് 'വിക്രം' വയനാട്ടില്‍ നിന്നും പുറപ്പെട്ടത്. ചിന്നക്കനാല്‍ സിമെന്റ് പാലത്തിന് സമീപം റേഷന്‍ കടയ്ക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കി കാട്ടാനയെ അവിടേക്ക് ആകര്‍ഷിച്ച് കൊണ്ടു വന്ന് പിടികൂടാനാണ് വനം വകുപ്പിന്റെ പദ്ധതി.
ആനയെ സുരക്ഷിതമായി ലോറിയില്‍ നിന്ന് പുറത്തിറക്കി. താത്കാലിക സംവിധാന്തതിലായിരിക്കും ദൗത്യം പൂര്‍ത്തിയാകുന്ന വരെ ആനയെ സൂക്ഷിക്കുക. ഇടയ്ക്കിടയ്ക്ക് ചെറിയ തോതിലുള്ള വിശ്രമമെല്ലാം നല്‍കിയാണ് ഇവിടെ എത്തിച്ചത്. 14 മണിക്കൂര്‍ യാത്ര ചെയ്തെങ്കിലും വിക്രമിന് കാര്യമായ ക്ഷീണം ഒന്നും ഇല്ലെന്ന് അരിക്കൊമ്പനെ പിടിക്കാനുള്ള കുംകിയാനകളില്‍ ഒന്നായ വിക്രമിനോടൊപ്പം എത്തിയ വനം വകുപ്പ് അസിസ്റ്റന്റ് വെറ്റിനറീ ഓഫീസര്‍ ഡോ അജേഷ് പറഞ്ഞു. ആനക്ക് തിങ്കളാഴ്ച വിശ്രമമായിരിക്കും.
അരിക്കൊമ്പനെ പിടികൂടാനായി തയ്യാറാക്കിയ റേഷന്‍കടയില്‍ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പെടെ, ആള്‍ താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ആനയെ പിടികൂടുന്നതിനു മുന്നോടിയായുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം മാര്‍ച്ച് 21ന് ദേവികുളത്ത് നടക്കും.
Keywords: Idukki, News, Kerala, Wild Elephants, Elephant, Idukki: Elephant that name Vikram reached in Chinnakkal for catch wild elephant.