ഇടുക്കി: (www.kvartha.com) ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. വ്യാഴാഴ്ച രാത്രി 10 മണിക്കുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിന്‍സന്റിനും നേരെയാണ് അക്രമം ഉണ്ടായത്. അതേസമയം പരുക്ക് ഗുരുതരമല്ല. ഒന്നര ഏകറോളം കൃഷിയും ആന നശിപ്പിച്ചു.
പാലക്കാട്ട് അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. അട്ടപ്പാടി ചിണ്ടക്കിയില്‍ ഓടിക്കൊണ്ടിരുന്ന ജീപ് കാട്ടാന ആക്രമിച്ചു. ജീപ് കീഴ്‌മേല്‍ മറിച്ചിട്ടു. ഡ്രൈവറായ ചന്ദ്രന്‍ നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അതേസമയം ഇടുക്കിയില്‍ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കി. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പകല്‍ സമരം ആരംഭിക്കും. കൊമ്പനെ പിടികൂടാന്‍ തീരുമാനമാകും വരെയാണ് സമരം.
Keywords: Idukki, News, Kerala, Elephant, Wild Elephants, attack, Injured, Idukki: Elephant attack again