Follow KVARTHA on Google news Follow Us!
ad

Attack | മെസിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപര്‍മാര്‍കറ്റിന് നേരെ വെടിവയ്പ്

Gunmen attack Lionel Messi's family store

ബ്യൂണസ് ഐറിസ്: (www.kvartha.com) ലിയോണല്‍ മെസിയുടെ ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപര്‍മാര്‍കറ്റിന് നേരെ വെടിവയ്പ് നടന്നതായി റിപോര്‍ട്. പുലര്‍ചെ മൂന്ന് മണിയോടെ രണ്ട് പേര്‍ മോടോര്‍ ബൈകില്‍ വരുന്നത് കണ്ടതായി ദൃക്സാക്ഷി സ്ഥിരീകരിച്ചു. അവരില്‍ ഒരാള്‍ വെടിയുതിര്‍ത്ത ശേഷം കുറിപ്പ് താഴെയിട്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

മെസിക്കെതിരെ കൈപ്പടയില്‍ എഴുതിയ ഭീഷണി സന്ദേശവും ഉപേക്ഷിച്ചാണ് അക്രമികള്‍ മടങ്ങിയതെന്നാണ് റിപോര്‍ട്. കുറിപ്പിലെ സന്ദേശം ഭീഷണിയല്ലെന്നും പകരം ശ്രദ്ധ ആകര്‍ഷിക്കാനുള്ള അക്രമികളുടെ ശ്രമമാണെന്നും പൊലീസ് പറഞ്ഞു.

News, World, Crime, Threat, Shot, Police, Gunmen attack Lionel Messi's family store.

വീഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചെന്നും ഉടന്‍ പ്രതികളെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. ആ സമയത്ത് പരിസരത്ത് ആരുമില്ലാതിരുന്നതിനാല്‍ ആര്‍ക്കും പരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

Keywords: News, World, Crime, Threat, Shot, Police, Gunmen attack Lionel Messi's family store.

Post a Comment