മലപ്പുറം: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. അബൂദബിയില്‍ നിന്നെത്തിയ മിര്‍ശാദ് 965 ഗ്രാം സ്വര്‍ണ മിശ്രിതവും ജിദ്ദയില്‍ നിന്ന് വന്ന സഹീദ് 1174 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പറഞ്ഞു.
ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. വിമാനയാത്ര ടികറ്റിന് പുറമെ 30,000 രൂപ സഹീദിനും 50,000 രൂപ മിര്‍ശാദിനും സ്വര്‍ണക്കടത്ത് സംഘം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയതായും കസ്റ്റംസ് വ്യക്തമാക്കി.
Keywords: Malappuram, News, Kerala, Seized, Gold, Airport, Customs, Gold worth Rs 1 crore seized at Karipur airport.