കരിപ്പൂര്‍: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.1 കോടി രൂപ വില മതിക്കുന്ന സ്വര്‍ണവും എട്ട് ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ റാശിഖില്‍ (27) നിന്ന് 1,066 ഗ്രാമും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ മുനീറില്‍നിന്ന് (27) 1078 ഗ്രാമും തൂക്കം വരുന്ന നാല് കാപ്‌സൂളുകള്‍ വീതമാണ് പിടികൂടിയതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബൈയിലേക്ക് പോകാനെത്തിയ സെര്‍ബീല്‍ (26) ബാഗിനുള്ളില്‍ ഒളിപ്പിച്ച് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് തുല്യമായ 2585 ഒമാന്‍ റിയാലും 1035 കുവൈതി ദിനാറും മതിയായ രേഖകളില്ലാത്തതിനാല്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്.
Keywords: News, Kerala, Seized, Arrest, Arrested, Airport, Gold, Crime, Gold and foreign currency worth Rs 1.1 crore seized at Karipur airport.